കിഫ്ബി സംസ്ഥാനത്ത് നിശബ്ദ വികസന വിപ്ലവം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി. കിഫ്ബിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അതിശയകരമായ അടിസ്ഥാന സൌകര്യ വികസനമാണ് കിഫ്ബി വഴി സംസ്ഥാനത്ത് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. 5 വര്‍ഷം കൊണ്ട് 50000 കോടിയുടെ പദ്ധതികള്‍ എന്ന പ്രഖ്യാപിത ലക്ഷ്യം കിഫ്ബി നിറവേറ്റും. എന്നാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കിഫ്ബിയെ തള്ളിപ്പറയരുത്
കേരള നിര്‍മിതി എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം പൊതുസമൂഹത്തിന് കിഫ്ബിയെക്കുറിച്ച സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് മൈതാനത്താണ് മൂന്ന് ദിവസത്തെ എക്സ്പോ. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജില്ലകളിലും പ്രദര്‍ശനം പൂര്‍ത്തിയാക്കും. കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച പ്രശ്നോത്തരി, പ്രസംഗ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.