ഭര്‍തൃമാതാവായ അന്നമ്മയെ കൊലപെടുത്താന്‍ ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡ് അല്ലെന്ന് ജോളിയുടെ മൊഴി കീടനാശിനിയാണ് ഉപയോഗിച്ചത്. ബാക്കിയുള്ളവരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നും ജോളി മൊഴി നല്‍കി.
പൊട്ടിക്കരഞ്ഞും തേങ്ങലടക്കിയുമാണ് കസ്റ്റഡിയിലായ ആദ്യ ദിനം ചോദ്യം ചെയ്യലിനോട് ജോളി പ്രതികരിച്ചത്. പലപ്പോഴും തലകുനിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമ്പോള്‍ വിങ്ങിപ്പൊട്ടി. കുറ്റങ്ങള്‍ ഓരോന്നായി ഏറ്റെടുത്തു. ആദ്യ കൊലപാതകത്തിന് ഉപയോഗിച്ചത് പൊട്ടാസ്യം സയനൈഡല്ലെന്ന നിര്‍ണായക മൊഴിയും ഇതിനിടെയാണ് നല്‍കിയത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് പറയുമ്പോഴും തല കുനിച്ച് തന്നെയാണ് ജോളി ഇരുന്നത്. ആല്‍ഫൈയിനെ കൊലപ്പെടുത്തിയത് എങ്ങനയെന്ന് ഓര്‍മയില്ലെന്നും ഒരുഘട്ടത്തില്‍ പറഞ്ഞു. പിന്നീട് ഇതടക്കമുള്ള ബാക്കി അഞ്ച് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചത് സയനൈഡാണെന്ന് ആവര്‍ത്തിച്ചു .
റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായിരുന്നു മരണമെന്ന് ആദ്യം പറഞ്ഞു. പിന്നെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് കാണിച്ച് വീണ്ടും ചോദ്യം ചെയപ്പോള്‍ അതും സമ്മതിച്ചു .ഭക്ഷത്തിലാണ് പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയെന്നതും ഇതോടെ സ്ഥിരീക്കാന്‍ അന്വേഷണ സംഘത്തിനായി. പ്രജികുമാര്‍.മാത്യു ഇവരുമായുള്ള ബന്ധവും ചോദ്യം ചെയ്യലിനിടയില്‍ ജോളി തുറന്ന് പറഞ്ഞു. തെളിവെടുപ്പിന് ശേഷം വീണ്ടും ജോളിയെ ചോദ്യം ചെയ്യും.