കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ഓഫിസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകള് തകർത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയെന്ന് കോൺഗ്രസ് ആരോപിച്ചു.
Related News
കോട്ടയത്തും പത്തനംതിട്ടയിലും വ്യാപക മഴ; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല് തുടരുകയാണ്. പത്തനംതിട്ടയില് ചെറുതോടുകള് കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില് വ്യാപക നാശനഷ്ടമാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലായി. മലയോര മേഖലകളില് ഓറഞ്ച് അലേര്ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്പാടി, കറുകച്ചാല് മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്. പ്രധാന […]
തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ; സമരം പുതിയ ഘട്ടത്തിലേക്ക്
തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം പുതിയ ഘട്ടത്തിലേക്ക്.എല്ലാ ജില്ലകളിലും സർക്കാറിനെതിരെ പ്രചാരണം നടത്തും. ഇളയ കുട്ടി മരിച്ച മാർച്ച് നാലിന് നൂറുപേർ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. നീതിക്കായി പല തരത്തിലുള്ള സമരങ്ങളും നടത്തിയതാണ്. അവസാനമാണ് ഇത്രയും കാലം ശരീരത്തിന്റെ ഭാഗമായിരുന്ന മുടി മുറിച്ചുകളഞ്ഞ് പ്രതിഷേധിക്കാം എന്ന് തീരുമാനിച്ചത്. പെൺകുട്ടികൾ അവസാനമായി ധരിച്ച വസ്ത്രങ്ങളും കാലിലണിഞ്ഞ പാദസരങ്ങളും ചെരിപ്പും നെഞ്ചോട് ചേർത്തുകൊണ്ട് ആ അമ്മ തന്റെ മുടി മുറിക്കാൻ ഇരുന്നു. കണ്ണീരണിഞ്ഞ് ആ അമ്മ പറഞ്ഞത് […]
വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത
വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത. ഗ്രൂപ്പിലെ ചർച്ചകൾ തുടർച്ചയായി ചോരുകയാണെന്നും സംഭവം ആവർത്തിച്ചിട്ടും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന് കെ. എസ് ശബരിനാഥന്റെ അറസ്റ്റ് പ്രതിപക്ഷം ഇന്ന് സഭയില് ഉന്നയിക്കും. യൂത്ത് കോണ്ഗ്രസ് നേതാവിനെ കള്ളക്കേസില് കുടുക്കി ജയിലിലടക്കാന് […]