പെൻഷൻ മുടങ്ങിയതിൽ വീണ്ടും ഇടുക്കിയിൽ പ്രതിഷേധം. ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.
Related News
‘സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ല’ : ദേവസ്വം ബോർഡ് പ്രസിഡന്റ്
ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖാ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. ക്ഷേത്രത്തിന്റെ വിശ്വാസവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുവാനാണ് സർക്കുലറെന്നും അനന്തഗോപൻ വ്യക്തമാക്കി. ( devaswom board president about new circular ) ഒരു സംഘടനയുടെയും പരിശീലനമോ പരിപാടികളോ ക്ഷേത്രത്തിന്റെ കണക്കിൽ നടത്താൻ പാടില്ല. ഇതിനാവശ്യമായ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തും. അതിനുള്ള നിർദ്ദേശം മാത്രമാണ് സർക്കുലർ. ബിജെപി […]
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; അതിശക്തമായ മഴ തുടരും
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. മലയോര മേഖലകളിലും തീരദേശമേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. […]
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു; ചരിത്രമെഴുതി ഐഎസ്ആർഒ
രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം നടന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്സ് എയറോസ്പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നിൽ. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്നത്. പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്. 290 […]