കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Related News
കൂടത്തായ് കൊലപാതകപരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച് കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള ജോളിയുടെ ചിത്രങ്ങള്‍ മീഡിയ വണിന് ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 4. 50 ഓടുകൂടിയാണ് ജോളി ജില്ലാ ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗ്ലാസുപോലുള്ള മൂര്‍ച്ചയുള്ള വസ്തുപയോഗിച്ചാണ് കൈ ഞരമ്പ് മുറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിവ് ആഴത്തിലുള്ളതല്ല. മെഡിക്കല്‍ കോളേജ് കാഷ്യാലിറ്റിയിലാണ് ജോളി ഇപ്പോഴുള്ളത്. അപകടനില […]
പല കുടുംബങ്ങളും പട്ടിണിയില്‍: മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗണില്‍ ഇളവ് വേണമെന്ന് ടി വി ഇബ്രാഹിം എംഎല്‍എ
ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം മലപ്പുറം ജില്ലയിൽ സാധാരണക്കാര്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് ടി വി ഇബ്രാഹിം എംഎല്‍എ. പല കുടുംബങ്ങളും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമാണ്. ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. കാലവർഷവും ലോക്ഡൗണും ഒരുമിച്ച് എത്തിയതോടെ കര്‍ഷകര്‍ കനത്ത നഷ്ടം നേരിടുകയാണ്. കാര്‍ഷികോത്പന്നങ്ങള്‍ താങ്ങുവില നിശ്ചയിച്ച് സർക്കാർ സംഭരിക്കണം. ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുന്നവർക്ക് സഹായം നല്കുന്ന പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ടി വി ഇബ്രാഹിം എംഎല്‍എയുടെ കുറിപ്പ് ട്രിപ്പിൾ […]
നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ ടി എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേ സമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. […]