ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം. എന്‍പിആറിന് എന്‍ആര്‍സിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലീഗ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും മറ്റൊരു ഹര്‍ജിയില്‍ ലീഗ് ആവശ്യപ്പെട്ടു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ഇതിനകം യുപി സര്‍ക്കാര്‍ കൊക്കൊണ്ട നടപടികളും സ്റ്റേ ചെയ്യണമെന്ന് ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.