India Kerala

പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

പ്രളയത്തിൽ തകർന്നടിഞ്ഞ നിലമ്പൂരിലെ പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി.വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പ്രവർത്തികൾ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കി. ഒഴുകിയെത്തിയ മരങ്ങൾ മുറിച്ച് നീക്കി തുടങ്ങി. ചെളിയും മണ്ണും നിറഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കുന്നു.

പാതാറിനെ പഴയ രൂപത്തിലേക്ക് എത്തിക്കുകയാണ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യ പടിയായി അങ്ങാടിയിലെ ഷൗക്കത്തിന്റെ ചായക്കട വൃത്തിയാക്കി വീണ്ടും പ്രവർത്തനം ആരംഭിച്ചു.

കടകളിലെയും വീടുകളിലെയും മണ്ണ് നീക്കം ചെയ്ത് ശുചീകരിക്കുന്നുണ്ട്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പാറ കല്ലുകൾ നീക്കി തോടിന്റെ ഒഴുക്ക് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ വരും ദിവസങ്ങളിൽ മറ്റു പുനരധിവാസ പ്രവർത്തികളിലേക്ക് കടക്കും. ശക്തമായ മഴയിൽ കുത്തിയൊലിച്ചെത്തിയ മണ്ണും പാറകളുമാണ് പാതാറിനെ ദുരിതത്തിലാക്കിയത്. അങ്ങാടിയും, വീടുകളും നശിച്ചു. തോട് ഗതി മാറിയൊഴുകി. ഒരുമിച്ച് നിന്ന് വീണ്ടെടുക്കുകയാണിവർ. പ്രളയം തകർത്തെറിഞ്ഞ ഒരു പ്രദേശത്തെ…