പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നു. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് നേതൃത്വം നല്കിയ ജ്വല്ലറി ജീവനക്കാരന് പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചു.
