പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.
Related News
വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്
പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. അക്രമത്തിൽ ഒരു പൊലീസുകാരന് പരിക്ക്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അനസ്ഖാൻ, ദേവ നാരായണൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവർകോട് സ്വദേശി അനസ്ഖാൻ. മയക്കുമരുന്ന് വിൽപ്പനയും കൊലപാതകശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്നലെ […]
ഇംഗ്ലണ്ടില്‍ കന്യാസ്ത്രീക്ക് പീഡനം; മകളെ നാട്ടിലെത്തിക്കണമെന്ന് കുടുംബം,വിലപേശല്‍ നടത്തുന്നതായി രൂപത
ഇംഗ്ലണ്ടില്‍ മലയാളി കന്യാസ്ത്രീ മാനസിക പീഡനത്തെ തുടര്‍ന്ന് മഠത്തില്‍ നിന്ന് പുറത്തു പോകാനിടയായ സംഭവത്തില്‍ മാനന്തവാടി രൂപതയുടെ വിശദീകരണം തെറ്റെന്ന് യുവതിയുടെ കുടുംബം. തങ്ങള്‍ വിലപേശല്‍ നടത്തിയിട്ടില്ല, മകളെ നാട്ടിലെത്തിക്കാനും ചികിത്സിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റഷെറില് ബെനഡിക്റ്റയിന്‍ കോണ്‍വന്റില്‍ 18 വര്‍ഷത്തോളം കന്യാസ്ത്രീ ജീവിതം നയിച്ച ശേഷം മഠത്തില്‍ നിന്ന് പുറത്ത് പോയ വയനാട് നിരവില്‍ പുഴ സ്വദേശിയായ യുവതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം സമരമാരംഭിച്ചത്. എന്നാല്‍ മാനന്തവാടി ബിഷപ്പ് ഹൌസിനു മുന്പിലെ […]
അഥിതി തൊഴിലാളികള്‍ക്കായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത് അഥിതി തൊഴിലാളികള്‍ക്കായി ഇന്ന് സംസ്ഥാനത്തു നിന്നും പുറപ്പെടേണ്ട മുന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരത്തോടുകൂടി പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.