പറമ്പിക്കുളം ഓവൻ പാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. രോഗിയായ സ്ത്രീയായ ആശുപത്രിയിലേക്ക് കൊണ്ടി പോയത് മുളയിൽ കെട്ടിവെച്ചാണ്. ഏഴ് കിലോമീറ്ററാണ് ഇത്തരത്തിൽ രോഗിയുമായി നടന്നത്.
2019ലെ പ്രളയത്തിൽ ഇവിടുത്തെ പാലം തകർന്നു പോയതാണ്. ഇതുവരെ പാലം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല അധികൃതർക്ക്. കോളനിയിൽ ഉള്ളത് 30 കുടുംബങ്ങളാണ്.
‘കോളനി നിവാസികളെ പോയി കാണാനോ അവരെ സന്ദർശിക്കാനോ പോലും സാധിക്കുന്നില്ല. പ്രളയം ഒന്നും വേണ്ട, ചെറിയ മഴ പെയ്താൽ പോലും കോളനിയിലുള്ളവരുടെ നടപ്പാത ഒലിച്ച് പോകും. ഇവർക്ക് വേണ്ടി പ്രത്യേകമായി ഒരു പദ്ധതി വേണം. കോളനിയിൽ നിന്ന് പുറത്തേക്ക് വരണമെങ്കിൽ ഒരു ചെങ്കുത്തായ പ്രദേശവും അരുവിയുമെല്ലാം കടന്ന് വേണം’- രമ്യ ഹരിദാസ് എംപി പറഞ്ഞു.