പന്തീരങ്കാവ് യു.എ.പി.എ കേസില്‍ യു.ഡി.എഫ് ഉന്നയിച്ച വിഷയം ശരിയാണെന്നാണ് പി മോഹനന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ബിജെപി യുടെ സമ്മർദ്ദ ഫലമായാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ഗൗരവതരമാണെന്നും മുനീര്‍ കോഴിക്കോട് പറഞ്ഞു.
അതേസമയം കേസില്‍ സിപിഎമ്മിനുള്ളിൽ ഒരു അഭിപ്രായ ഭിന്നതയു മില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അലനും താഹയും മാവോയിസ്റ്റു കളല്ലെന്ന് പി മോഹനന്‍ പറയാൻ സാധ്യതതയില്ലെന്നും ഇ.പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലീസ് ഭാഷ്യമാണെന്നായിരുന്നു സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്റെ പ്രസ്താവന. അലനും താഹയും ഇപ്പോഴും സി.പി.എം അംഗങ്ങളാണെന്നും പി മോഹനൻ പറഞ്ഞു. അതേസമയം പരാമര്‍ശങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രിയെ കുറിച്ച് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമ വ്യാഖ്യാനമാണെന്ന വിശദീകരണവുമായി പി മോഹനന്‍ പിന്നീട് രംഗത്തെത്തി.