ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തുമെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നിയമം നിര്‍മാണം നടത്തുമെന്ന് ബി.ജെ.പി പറഞ്ഞിട്ടില്ല. നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനൂകല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഇതുവരെയുള്ള വാദം. ഇതില്‍ നിന്ന് മലക്കം മറിയുന്നതാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഇന്നത്തെ പ്രസ്താവന.
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചയായിരിക്കെയാണ് ബി.ജെ.പി അധ്യക്ഷന്‍റെ നിലപാട് മാറ്റം.