സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. കൂത്ത് പറന്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍റെ പ്രതികരണം.
സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.