ജോസ് കെ മാണി കേരളാ കോണ്ഗ്രസ് ചെയർമാനായി തുടർന്നു കൊണ്ടുള്ള അനുരഞ്ജനത്തിന് തയ്യാറല്ലെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം നിയമപരമല്ല എന്നുള്ളതിനുള്ള തെളിവാണ് കോടതിയുടെ ഇടപെടൽ. ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടാകുകയാണെങ്കിൽ ചർച്ചയെ പറ്റി ആലോചിക്കാമെന്നും പി.ജെ ജോസഫ് പറഞ്ഞു.
