ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളികമ്മിറ്റികൾ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
അതേസസമയം, പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പള്ളിതർക്ക പ്രശ്നത്തിൽ സുപ്രിംകോടതി വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു.