പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിലുള്ള അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന് വിട്ടു. പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാവ് ആരെന്ന കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടായില്ല. പ്രതിപക്ഷ നേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാന്റ് പ്രതിനിധി ആയെത്തിയ മല്ലികാർജുനൻ ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത വേണമെന്ന ആവശ്യവുമായി നേതാക്കളിൽ ചിലർ. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിമർശനം. രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പേരുകളാണ് ഉയർന്നു വന്നത്.
Related News
സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം
കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന്‍ പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്കി. പി.ആര്.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്‍ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. […]
ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.
ലാവ്ലിന് കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു; കേസ് മാറ്റുന്നത് ഇരുപത്തൊന്നാം തവണ
ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. കേസ് സുപ്രീം കോടതിക്ക് മുന്നിൽ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും […]