ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)
ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്.
കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി അശ്വവിൻ കെ. വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്തപുരം പേരൂർക്കട സ്വദേശി ശ്രീഹരി,
കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ്, പത്തനംതിട്ട തിരുവല്ല സ്വദേശി.സോണി വർഗീസ് കെയർ ഗീവർ, ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ കെയർ ഗീവർ, കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ, കെയർ ഗീവർ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ജെസീന്ത ആന്റണി,
കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, കെയർ ഗീവർ ആലപ്പുഴ ഹരിപ്പാട് സ്വദേശി അരുൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ, മകൾ ഗൗരി അരുൺ, എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ, ഇടുക്കി അടിമാലി സ്വദേശി നീലിമ ചാക്കോ. കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ്ന ജോസ്, കെയർ ഗീവർ കണ്ണൂർ ചിറയ്ക്കൽ സ്വദേശി നിവേദിത ലളിത, രവീന്ദ്രൻ, പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി അമ്പിളി ആർ വി, തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി വിജയകുമാർ പി, ഭാര്യ ഉഷ ദേവി, മകൾ അനഘ യു വി, തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ്വിതി പിള്ള എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു, വയനാട് സ്വദേശി വിൻസന്റ് എന്നിവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങി. യാത്രാ സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ്. കെയർ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്.
വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു. ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രായേലിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചിരുന്നു.