ആചാര സംരക്ഷണത്തിന് നിയമ നിര്‍മാണം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. സുപ്രിം കോടതി വിധിയില്‍ ശബരിമലയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞതാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. മാപ്പ് പറഞ്ഞതിലുള്ള മന്ത്രിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടു. സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഉള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു
അതേസമയം കോണ്‍ഗ്രസ് ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയം ആക്കുന്നില്ലെന്നും, ആക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വൈരുദ്ധ്യങ്ങളെ കുറിച്ച് മാര്‍സിസ്റ്റ് പാര്‍ട്ടി മറുപടി പറയണം. കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്വാസികളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പറഞ്ഞു.