Kerala

സംസ്ഥാനത്ത് നാല് കോവിഡ് മരണം; ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.

ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷറഫും സിസ്റ്റര്‍ എയ്ഞ്ചലുമാണ് മരിച്ചത്. കൊല്ലത്ത് ഇന്നലെ മരിച്ച ഉമയനല്ലൂർ സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായി.

കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരനായ കന്യാകുമാരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രെയിന്‍ യാത്രക്കിടയിലായിരുന്നു ഇദേഹത്തിന്‍റെ പരിശോധനാഫലം വന്നത്. കന്യാകുമാരി സ്വദേശിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്രയിലെ ഹൃദയ ശസ്ത്രക്രിയ വാര്‍ഡിലെ ഡോക്ടര്‍ക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു.

കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂര്‍ ശക്തന്‍മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധന ഇന്നും തുടരും. കഴിഞ്ഞ ദിവസം ചുമട്ട് തൊഴിലാളിയുള്‍പ്പെടെ 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊല്ലം കലക്ട്രേറ്റില്‍ കോവിഡ് ലക്ഷണമുള്ളയാൾ എത്തിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടർ സ്വയം നിരീക്ഷണത്തിലാണ്. ജീവനക്കാരും നിരീക്ഷണത്തില്‍ പോയിയിട്ടുണ്ട്.