India Kerala

ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു

കുമളിയില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ബസ്സിനുള്ളില്‍ ഉറങ്ങുകയായിരുന്നു രാജന്‍. ബസില്‍ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചെങ്കിലും രാജനെ രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. കുമളി റൂട്ടില്‍ ഓടുന്ന ബസിനാണ് തീപിടിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.