എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവി ഷീൽഡ് വാക്സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്സിൻ ജില്ലയിൽ ഉപയോഗിക്കും. ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.https://dbd0364cdae5ac356826784907c769f7.safeframe.googlesyndication.com/safeframe/1-0-38/html/container.html
അതേസമയം എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൊളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒ.പികളുടെ പ്രവർത്തനം രാവിലെ 9 മണി മുതൽ 11 വരെയായി ക്രമീകരിച്ചു. സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ എറണാകുളം റൂറൽ മേഖലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ റൂറൽ എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിലേയും സമീപ സ്ഥലങ്ങളിലേയും സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ മാസ് പരിശോധന ക്യാമ്പും തുടരുകയാണ്.
ഇന്ന് മാത്രം 8560 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ജില്ല താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങൾ ഉള്ളവരെ ആർടിപിസിആർ പരിശോധനയ്ക്കും വിധേയരാക്കി.