Kerala

തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

ഓണ ദിവസങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്‌സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന നിദേശമാണ് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമെന്നും കെ.ജി.എം.ഒ.എ.

കഴിഞ്ഞ 20 മാസത്തിലധികമായികൊവിഡ് പ്രധിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അക്ഷീണം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കൊവിഡ് വാക്സിനേഷന്‍ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രധിരോധ കുത്തിവെപ്പുകള്‍ എന്നിവക്ക് ഭംഗം വരാതെ വാക്സിനേഷന് വേണ്ടി പ്രത്യേകം സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവണമെന്ന് കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍, ജനറല്‍ സെക്രടറി ഡോ. ടി എന്‍ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.