സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. വയനാട്ടിലെ മുട്ടിലും എറണാകുളം,ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനംകൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊള്ളയും വൻ അഴിമതിയുമാണ്. വന മാഫിയയും ഉദ്യോഗസ്ഥന്മാരും സി.പി.എമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് […]
കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]
തൃശ്ശൂര്‍ പൂരത്തിന് ശക്തമായ പൊലീസ് സുരക്ഷയൊരുക്കുമെന്ന് ജില്ലാഭരണകൂടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി പൂരം കാണാനെത്തുന്നവരെ ആറു സെക്ടറുകളാക്കി തിരിക്കും. ഓരോ സെക്ടറിന്റെയും ചുമതല സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിക്കുക. പൊലീസിനെ സഹായിക്കാന്‍ 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സജ്ജമാക്കും. പൂരം നടക്കുന്ന മൂന്നു ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും. കലക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുമാനം. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെര്‍മ്മല്‍ […]