ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കുറഞ്ഞത്. ഫെബ്രുവരി 27നാണ് ഇന്ധന വില അവസാനം വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.
Related News
എറണാകുളത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം
കാലവര്‍ഷമെത്തിയതോടെ എറണാകുളം ജില്ലയുടെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്. എറണാകുളത്ത് പശ്ചിമകൊച്ചി ഭാഗത്താണ് രൂക്ഷമായ കടലാക്രമണം തുടരുന്നത്. കമ്പനിപ്പടി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജിയോ ബാഗുകളില്‍ മണല്‍ നിറച്ചാണ് ഒരു പരിധിവരെയെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയുന്നത്. പ്രദേശത്തെ കടലാക്രമണം തടയാന്‍ ശാശ്വത […]
ഫേസ്ബുക്ക് വിമര്‍ശനം; യു.പ്രതിഭ എംഎല്‍എയോട് വിശദീകരണം തേടി സിപിഎം
യു.പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം ജില്ലാ നേതൃത്വം വിശദീകരണം തേടി. ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്.നാസര്‍ വ്യക്തമായിരുന്നു. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ യു പ്രതിഭ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി ആര്.നാസര്‍ നേരത്തെ പറഞ്ഞിരുന്നു. ആരോപണം നേരത്തെ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയും തള്ളിയുരന്നു. കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ലെന്നും വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം […]
ഇവിഎം ക്രമക്കേട് വിവാദത്തില്‍ ലീഗില്‍ ഭിന്നത
ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത. പി.കെ ഫിറോസിന്റെ നിലപാട് തള്ളി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങൾ രംഗത്തെത്തി. ഇവിഎം ക്രമക്കേട് ഇല്ലെന്ന് പറയുന്നവർ ഏക സിവിൽ കോഡിനെയും പിന്തുണക്കും. ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് പല തവണ വിലക്കിയിരുന്നു.വോട്ടിങ് മെഷീന് സുതാര്യമല്ല എന്നതിന് നിരവധി തെളിവുകളുണ്ട്. ഇവിഎം ശരി വയ്ക്കുന്നവര്‍ മോദിയുടേത് വന്‍ വിജയമായി കാണുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. ഫിറോസിനെ തള്ളി കെ. എം ഷാജി […]