കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.
Related News
101 ശതമാനം വിജയ പ്രതീക്ഷയെന്ന് ശങ്കര്‍ റെ
101 ശതമാനം വിജയ പ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ഘടകങ്ങളെല്ലാം അനുകൂലമാണ്. തന്നെ അറിയാത്തവരില്ല മണ്ഡലത്തില്‍. ജനങ്ങള്‍ തന്നെയാണ് പ്രതിനിധിയായി ആഗ്രഹിക്കുന്നത്. നല്ല പോളിംഗ് ശതമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് തങ്ങള്‍ പലസ്തീനൊപ്പമാണെന്ന് പറയാനാകുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനം: വനൂരി കഹിയു
സമാധാനവും സ്നേഹവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്കാരമാണ് കേരളത്തിന്റേതെന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും കെനിയന്‍ സംവിധായികയും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാര ജേതാവുമായ വനൂരി കഹിയു. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ‘കേരളം എന്ന മാനവികത’ ക്യാമ്പയിന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ആഫ്രിക്കയില്‍ ഒത്തൊരുമ എന്നര്‍ത്ഥം വരുന്ന വാക്കാണ് ഉമോജ. കേരളം എന്ന അനുഭവം എനിക്ക് ഉമോജ എന്ന വാക്കുമായാണ് ചേര്‍ത്തുവയ്ക്കാനാകുന്നത്. കെനിയയും കേരളവും കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ […]
പൂവച്ചൽ തിരോധാന കേസ്; മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ
പൂവച്ചൽ തിരോധാന കേസിൽ മാഹീൻ കണ്ണും ഭാര്യയും കസ്റ്റഡിയിൽ. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് നാളെ സംസാരിക്കാമെന്ന് റൂറൽ എസ്.പി ഡി. ശിൽപ്പ അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്നാണ് റൂറൽ എസ്.പി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൃതദ്ദേഹങ്ങളുടെ ചിത്രം ദിവ്യയുടെ സഹോദരി ശരണ്യ തിരിച്ചറിഞ്ഞിരുന്നു. ദിവ്യയുടെയും മകളുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. കുളച്ചൽ തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജാത മൃതദേഹങ്ങളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസ് സൂക്ഷിച്ചിരുന്നു. 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തൽ […]