ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടിയില്ല. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുനമാനം. അതേസമയം കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ചന്ദേര, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്. ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ മൊഴി നല്‍കി. ”സ്ഥാപനം നഷ്ടത്തിലാണെന്ന കാര്യം മാനേജിങ് ഡയറക്ടറും മറ്റുള്ളവരും മറച്ചു വെച്ചു. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടിൽ ബന്ധമില്ലെന്നും എം.സി കമറുദ്ദീൻ മൊഴി നൽകി”.