Kerala

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല; അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ

മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല,അടുത്ത രാജ്യസഭാ സീറ്റ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ്ണ അർഹതയുണ്ട്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസിന്റെ 16 സീറ്റിൽ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തിൽ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുല.രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും […]

Kerala

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക. പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍. നാല് തവണ നിയമസഭാ അംഗമായിരുന്നു. മലപ്പുറം […]

Kerala

പലസ്തീൻ ഐക്യദാർഢ്യ പരിപാടി; സിപിഐഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം ഇന്ന്

പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്ലീംലീഗിന്‍റെ നേതൃയോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. സിപിഐഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു സംസ്ഥാന […]

HEAD LINES Kerala

‘പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സിപിഐഎം ക്ഷണിച്ചു’; സ്ഥിരീകരിച്ച് പിഎംഎ സലാം

സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീ​ഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറ‍ഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു. (CPIM invites Muslim league to Palestine solidarity rally says pma salam) പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീ​ഗ് നേതാക്കളുടെ നിലപാട്. എന്നാൽ […]

HEAD LINES Kerala

സമസ്‌ത നേതാക്കളെ അവഹേളിച്ച പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി

അവസാനിക്കാതെ സമസ്ത – മുസ്ലിം ലീഗ് തർക്കം. സമസ്‌ത നേതാക്കളെ അവഹേളിച്ച ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ മജ്ജയും മാംസവുമായ സമസ്തയെ വെല്ലുവിളിക്കുന്നത് ലീഗിനെ പരാജയപ്പെടുത്തുക എന്ന ഹിഡൻ അജണ്ടയോടു കൂടിയാണോ എന്ന് ഭയപ്പെടുന്നുവെന്നും മുന്നേ പുറത്തുപോയ കാലത്തും മുസ്ലിംലീഗ് പിരിച്ചുവിടണം എന്ന് പറഞ്ഞ സലാം ഇന്ന് അകത്ത് വന്ന് ആ ദൗത്യം നിർവഹിക്കുകയാണോ […]

HEAD LINES Kerala

‘സാധനം എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്’; കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്

മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് 24നോട് പറഞ്ഞു. (league women km shaji) സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സർക്കാരിനെതിരെ ആര് വിമർശിച്ചാലും ഇപ്പോൾ കേസെടുക്കും. വാക്കുകൾ […]

Kerala

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്

കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. ( muslim league will transform to cadre party ) ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് […]

National

‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം

മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു. ‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ […]

Kerala

‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം

1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet ) 1983 സെപ്തംബറില്‍ […]

Kerala

പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും

നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.  ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി […]