India Kerala

മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും

കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും. കവളപ്പാറയിൽ നിന്നും കളക്ട്രേറ്റ്ലേക്ക് നടത്തുന്ന മാർച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കും. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക. ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക. നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്. പ്രളയം […]

India Kerala

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും

പൊന്നാനിയില്‍ നിന്നും ജനവിധി തേടണമെന്ന എം.എല്‍.എമാരടക്കമുള്ളവരുടെ ആവശ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലൂടെ മറികടന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മലപ്പുറത്ത് നിന്ന് മാറേണ്ടി വന്നാല്‍ മത്സരരംഗത്ത് നിന്ന് തന്നെ പിന്‍മാറുമെന്ന സൂചന കുഞ്ഞാലികുട്ടി നല്‍കി. ഇതോടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് ഉന്നതാധികാര സമിതി യോഗവും എത്തുകയായിരുന്നു. എം.എല്‍.എമാരായിരുന്നു കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത്. മൂന്നാം സീറ്റ് ചര്‍ച്ച ചെയ്യാനായി പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി […]

India Kerala

മൂന്നാം സീറ്റ്: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച നാളെ

മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്‍ച്ച.

India Kerala

രണ്ടാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റിനുള്ള ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കൂടി നല്‍കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് പി.ജെ ജോസഫ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. ഏതൊക്കെ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയിലേക്ക് വരികയാണെങ്കില്‍ നിലപാട് മാറുമെന്നും പി.ജെ ജോസഫ് സൂചിപ്പിച്ചു. സീറ്റ് […]