കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. മുന്ഗണനാ പട്ടികയില് നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അല്ഫോണ്സ് കണ്ണന്താനം ഗഡ്കരിക്ക് നിവേദനം നല്കിയിരുന്നു.
Related News
കണ്ണൂരിൽ സ്കൂൾ വരാന്തയിൽ വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
കണ്ണൂരിൽ സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് കടിയേറ്റത്. രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോൾ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയിൽവച്ച് ഇടതുകാലിൽ കടിക്കുകയായിരുന്നു. രാവിലെ 9.45 ഓടെയാണ് സംഭവം. ബലംപ്രയോഗിച്ചാണ് നായയുടെ കടി വിടുവിച്ചത്. പരുക്കേറ്റ വിദ്യാർത്ഥി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ചുറ്റുമതില് ഉള്ള സ്കൂളിലാണ് നായ കടന്നത്.
ബയോ വെപ്പണ് പരാമര്ശം: ഐഷ സുല്ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് ചുമത്തി
ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക […]
ചെയ്യാത്ത കാര്യം ചെയ്തെന്ന് പറയിപ്പിക്കാന് ഇ.ഡി ശ്രമിക്കുന്നുവെന്ന് ബിനീഷ് കോടിയേരി
ചെയ്യാത്ത കാര്യം ചെയ്തുവെന്ന് പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കാണ് ബിനീഷിനെ മാറ്റിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റെ അറസ്റ്റ് ചെയ്തത്. ബംഗളൂര് സിറ്റി സിവില് കോടതിയില് ഹാജരാക്കിയ ബിനീഷിനെ കൂടുതല് ചോദ്യം ചെയ്യാനായി കസ്റ്റഡിയില് […]