നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തിൽ നിർണായക വഴിത്തിരിവ്. റീ പോസ്റ്റുമോർട്ടത്തിൽ ക്രൂര മർദ്ദനമേറ്റതിന്റെ തെളിവുകൾ കണ്ടെത്തി. ആദ്യ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതിരുന്ന ചതവുകൾ ആണ് റി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതെന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ് കുമാറിന്റെ മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം നടത്തിയത്. രണ്ടര മണിക്കൂർ എടുത്തത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ റീ പോസ്റ്റുമോർട്ടത്തിൽ മരണത്തിന് കാരണമാകുന്ന ചതവുകളും ക്രൂരമർദ്ദനം ഏറ്റതിന്റെ പാടുകളുo കണ്ടെത്തി.
കേസിൽ നിർണായകമാകുന്ന ഈ ചതവുകൾ ആദ്യ പോസ്റ്റുമോർട്ടത്തിൻ രേഖപ്പെടുത്തിയിരുന്നില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞു. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും, മുടിയും നഖവുംവും ഡി.എൻ.എ പരിശോധനയ്ക്കായും അയച്ചിട്ടുണ്ട്. നിമോണിയ ഉണ്ടാകാനുള്ള കാരണം ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ അറിയാൻ സാധിക്കൂ.
കമ്മീഷൻറെ പ്രത്യേക നിർദ്ദേശപ്രകാരം മൂന്നംഗ വിദഗ്ധ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം സംസ്കരിച്ച കോലാഹലമേട്ടിൽ തന്നെ റീപോസ്റ്റ് മാറ്റം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ആണ് കാഞ്ഞിരപ്പള്ളിയിലേക്ക് റിപ്പോർട്ട് നടപടികൾ മാറ്റിയത്.