ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ പിരിച്ച് വിടും. ജുഡീഷ്യൽ കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചാണ് പിരിച്ച് വിടുന്നത്. നാരായണക്കുറുപ്പ് കമ്മീഷന്റെ മറ്റ് കണ്ടെത്തലുകളും ശുപാർശകളും അംഗീകരിക്കാനും തീരുമാനിച്ചു. രാജ്കുമാറിന്റെ മരണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിരിന്നു.
Related News
പാലായിലെ തോല്‍വി; ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി
പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി ജോസ് കെ. മാണി. പാലായിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ചിലര്‍ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. തനിക്കെതിരായ അധിക്ഷേപങ്ങൾക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി ഫേസ്ബുക്കില്‍ കുറിച്ചു.
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു
കേരള റവന്യൂ റിക്കവറി നിയമത്തിൽ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാർശ സമർപ്പിക്കാൻ നാലംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ചെറുകിട കർഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കും. ( kerala revenue recovery act ) 1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണർ സർക്കാരിന് […]
കോഴിക്കോട് നിപ സംശയം; കണ്ട്രോള് റൂം തുറന്നു; വ്യാജ വാര്‍ത്തകള്‍ പരത്തരുതെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിപ സംശയിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് വിശദീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ഇന്ന് വൈകീട്ടെത്തുമെന്നും ഈ ഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. (Nipah suspected in Kozhikode Health minister veena George press […]