കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ അബ്ദുല്‍ നാസറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
Related News
പെൻഷൻ മുടങ്ങി; ‘ദയാവധത്തിനു തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം
പെൻഷൻ മുടങ്ങിയതിൽ വീണ്ടും ഇടുക്കിയിൽ പ്രതിഷേധം. ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.
നീറ്റ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മോക്ക് ടെസ്റ്റുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന്
നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് യൂണിയന് ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റ് നടത്തുന്നു. ഇംപ്രിന്റ്സ് ചാരിറ്റി പ്രൊജക്ടിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് മോക്ടെസ്റ്റ്. ഈ മാസം 22നാണ് പരീക്ഷ. മെഡിക്കല്‍ സീറ്റ് സ്വപ്നം കാണുന്നവര്‍ക്ക് നീറ്റ് പരീക്ഷ എങ്ങിനെയാണെന്ന് പരിചയപ്പെടുത്തുകയാണ് എന്‍കോര്‍ എന്ന പേരിട്ട ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റിലൂടെ. 100 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പരീക്ഷ നടത്തിപ്പിന്റെ പിറകില്‍ മറ്റൊരു ലക്ഷ്യമുണ്ട്. തലസീമിയ ഉള്‍പ്പെടെയുള്ള അപൂര്‍വ രോഗം കൊണ്ട് കഷ്ടപ്പെടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ കോളജ് […]
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]