നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന നടന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്.
എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കിയാല്‍ അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ വാദം. അതിനാല്‍ മെമ്മറി കാര്‍ഡ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നാണ് ദിലീപ് വാദിച്ചത്. എന്നാല്‍ ഇത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിച്ചേക്കാം എന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ ദിലീപിന്റെ ആവശ്യത്തെ തള്ളിയിരുന്നു.