തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കേക്കര കരയോഗം ഭാരവാഹികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയിൽ വെടിക്കെട്ട് നട [0]ത്തിയത് ചട്ടവിരുദ്ധമായാണെന്ന് വ്യക്തമായിട്ടുണ്ട്. ക്ഷേത്ര നടത്തിപ്പ് ചുമതലയുള്ള കിഴക്കേക്കര കരയോഗം ഭാരവാഹികളെയാണ് ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
ചട്ടവിരുദ്ധമായാണ് വെടിക്കെട്ട് നടന്നതെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട് വെടിക്കെട്ട് നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ക്ഷേത്ര ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയും ജില്ലാ ഭരണകൂടം ഉപാധികളോടെ അനുവതി നൽകുകയായിരുന്നു. വെടിക്കെട് നടത്തിയ കാറുകാരനെതിരേയും കേസെടുത്തിട്ടുണ്ട്. കരാറുകർ ഇന്നലെ മുതൽ ഒളിവിലാണ്.
ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാനം കൂട്ട പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഗുരുതരമായി പരുക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമല സ്വകാര്യ അശുപത്രിയിൽ ചികിത്സയിലാണ്. ആകെ 17 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തലനാരിഴക്കാണ് വലിയൊരപകടം ഒഴിവായത്.