മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽമണ്ഡൽ, അമൃത് മണ്ഡൽ എന്നിവരെയാണ് പിടികൂടിയത്. തടിമില്ല് തൊഴിലാളികളായ ഇവരുടെ താമസസ്ഥലത്തിന് അടുത്തു നിന്നാണ് ബാഗിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
Related News
പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതിന്റെ ഭാഗമായാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
സ്വാശ്രയ കോളജിലെ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചു
സ്വാശ്രയ മെഡിക്കല്‍ കോളജിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നിലച്ചു. എന്‍. ആര്.ഐ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 5 ലക്ഷം രൂപ വീതം സ്വീകരിച്ച് രൂപീകരിച്ച കോര്‍പസ് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ്പ് നല്കി വന്നിരുന്നത്. രണ്ടാം വര്‍ഷം മുതല്‍ കോര്‍പസ് ഫണ്ടിലേക്ക് തുക നല്‍കുന്നത് കുറഞ്ഞു. 2020 ജൂലൈയിലെ ഹൈകോടതി വിധിയോടെ സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ണമായി മുടങ്ങി. മീഡിയവണ്‍ എക്സ്ക്ലൂസീവ്. സ്വാശ്രയ മെഡിക്കല്‍ ഫീസ് ക്രമാതീതമായി ഉയരുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് കോര്‍പസ് ഫണ്ട് സ്കോളര്‍ഷിപ്പ് തുടങ്ങുന്നത്. […]
ഇന്ന് ബലിപെരുന്നാള്‍
ഇബ്രാഹിം പ്രവാചകന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയില്‍ ഇസ്ലാം മത വിശ്വാസികല്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പോകും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനപ്പുറം സേവനത്തിന്റെ ദിനമായ പെരുന്നാള്‍ മാറ്റണമെന്ന ആഹ്വാനവുമായി ഇസ്ലാം മത പണ്ഡിതര്‍. മഹാനായ പ്രവാചകനും കുടുംബവും കടന്നുപോയ പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെ നാളുകളെ വിശ്വാസികള്‍ ഓര്‍ത്തെടുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്കാരം നടത്തി ബലിയും പൂര്‍ത്തികരിക്കുകയാണ് പതിവ്. സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. […]