മുട്ടിൽ മരം മുറിക്കൽ കേസിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി.
എൻ ടി സാജൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായതിനാൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. വിവാദ മരം മുറിക്കൽ കേസിൽ എൻ ടി സാജൻ കുറ്റക്കാരനെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ആയിരുന്നു എൻ ടി സാജൻ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നായിരുന്നു കണ്ടെത്തൽ. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു. ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.
ഇതിനിടെ , മുട്ടിലിൽ പട്ടയഭൂമിയിലെ മരം മുറിച്ചു കടത്തിയ കേസിൽ സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമർശിച്ചിരുന്നു. മരംമുറിക്കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് എടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.