Kerala

വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്ന് കെ.പി.എ മജീദ്

ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ്. സി.പി.എമ്മിന്‍റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്‍റെ ഭാഗത്ത് നിന്നു ഇത്തരമൊരു പ്രതികരണമുണ്ടായത്.

എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്.