ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി നിരാശാജനകമായിരുന്നെന്ന് മുസ്‍ലിം ലീഗ്. ധാരാളം വെെരുദ്ധ്യങ്ങളുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. തുടർ നടപടികളെ പറ്റി പരിശോധിക്കുമെന്നും പാണക്കാട് ചേർന്ന ലീഗിന്റെ ഉന്നതതല യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.
സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. വിധി വന്ന ശേഷം മുസ്‍ലിം സമുദായം കാണിച്ച പക്വമായ സമീപനം പ്രശംസയർഹിക്കുന്നതാണ്. കോടതി നിർദേശിച്ച സ്ഥലം സ്വീകരിക്കണമോ എന്ന കാര്യമടക്കം മുസ്‍ലിം പേഴ്സനൽ ലോ ബോർഡുമായും സമാന ചിന്തയുള്ള മറ്റു സംഘടനകളുമായും ചേർന്ന് ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. പാർട്ടിയിൽ നിന്ന് ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ലീഗ് വൃത്തങ്ങൾ അറിയിച്ചു.