മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ലീഗ് നേതൃത്വത്തെ അറിയിച്ചു. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്മാറാത്ത സാഹചര്യത്തിലാണ് ചര്‍ച്ച.
Related News
പ്രതികൾ തട്ടിയത് 1157 കോടി; ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി
ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് […]
വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്കി സിഇഒ
കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍ സൂചന നല്കി. നവംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനോട് ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചശേഷം മാത്രമേ നിരക്കുകള്‍ വര്‍ധിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി. 4 ജി സേവനങ്ങള്‍ക്ക് നിശ്ചയിച്ച പ്രതിമാസം 99 രൂപ എന്ന നിരക്ക് ഉപയോക്താക്കളെ സംബന്ധിച്ച് ന്യായമായതാണെന്നും അദ്ദേഹം പറഞ്ഞു. 2020- […]
അഭയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി
അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കോട്ടയം ബി.സി.എം കോളജിലെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ മൊഴി നല്കി. നിരവധി പെണ്‍കുട്ടികള്‍ ഫാദര്‍ കോട്ടൂരിനെതിരെ തന്നോട് പരാതി പറഞ്ഞിരുന്നെന്നും ത്രേസ്യാമ്മ മൊഴി നല്കി. കേസിലെ രണ്ട് പ്രതികളെയും ത്രേസ്യാമ്മ തിരിച്ചറിഞ്ഞു. അഭയ കേസിലെ 12ആം സാക്ഷിയായ ത്രേസ്യാമ്മ അഭയയുടെ അധ്യാപികയാണ്. കേസിന്റെ വിചാരണ ഇനി ഒക്ടോബര്‍ ഒന്നിന് നടക്കും.