മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
കൊച്ചി മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. തുടർന്ന് തീരം വിട്ട ബോട്ടുകൾ കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി.
ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടി കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹി ,കൊച്ചി വിമാന ടിക്കറ്റുകൾ കുട്ടികളുടെ കളി കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി. ആദ്യം വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗുകൾ ഉപേക്ഷിച്ച് ബോട്ടു മാർഗം ചിലർ പോയതായാണ് പൊലീസ് പറയുന്നത്.
ബാഗിൽ കണ്ട രേഖയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരിൽ ചിലർ ഡൽഹിയിൽ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആ സ്ട്രേലിയക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് മുനമ്പം ഹാർബർ .അതിനാൽ ഇ സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.