കേരളത്തിലെ അധോലോക നായകർ കാമ്പസുകളിൽ നിന്നു വന്ന എസ്.എഫ്.ഐക്കാരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായെന്നും പരീക്ഷയെ കുറിച്ച് അന്വേഷിക്കണമെന്നും പക്ഷെ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Related News
സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു
സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല് ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യ അലോട്ട് മെന്റ് കഴിഞ്ഞ ശേഷം […]
നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂവെന്നില്ല: പി.ജെ കുര്യന്
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് പി.ജെ കുര്യന്. നാഥനില്ലാത്ത അവസ്ഥയെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല. ദേശീയ പ്രസിഡന്റ് ഇല്ലാത്തത് കോണ്‍ഗ്രസിനെ ബാധിക്കുന്നു. പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നു. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്നില്ല. പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ടെന്നും പി.ജെ കുര്യന് പറഞ്ഞു.
മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടിയേരി
മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് .മാനുഷിക പരിഗണന നൽകണം.എത്ര തുകയ്ക്കാണോ ഉടമകള്‍ വാങ്ങിയത് ആ തുക കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണം. സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും കോടിയേരി പ്രതികരിച്ചു.