ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് കോലീബി സഖ്യമുണ്ടെന്ന കോടിയേരിയുടെ ആരോപണം തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരി പറഞ്ഞത് പച്ചക്കള്ളമാണ്. ആര്.എസ്.എസുമായി ഐക്യപ്പെട്ട ചരിത്രം സി.പി.എമ്മിനാണുള്ളത്.ആര്.എസ്.എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചത് പിണറായി വിജയനായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Related News
മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം; മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ പരാതി നൽകി
വലിയ വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത് മലപ്പുറത്തിനെതിരെ കടുത്ത വംശീയ വിദ്വേഷ പ്രചരണം നടത്തിയ ബിജെപി നേതാവും മുന്‍ എം.പിയുമായ മനേക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ. പരാതി നൽകി. എസ്.ഐ.ഒ. മലപ്പുറം ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളിയാണ് മനേക ഗാന്ധിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ […]
‘ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട’- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍
പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചതിനാലാണ് പ്രതിഷേധം. ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു കര്‍ഷകന്റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്. സമരം […]
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ( slight rain to continue in kerala ) ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഉണ്ട്. കർണാടകതീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. കേരള – തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശ […]