കാസർഗോഡ് പരപ്പയിൽ കാർ മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കർണാടക ഗാളിമുഖ സ്വദേശികളായ ഷാഹിന(28), ഷെസ (3) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ മംഗളൂരുവിലേക്ക് മാറ്റി.
Related News
പ്രചരണത്തില് സജീവമാകാനൊരുങ്ങി എന്.ഡി.എ നേതൃത്വം
സ്ഥാനാര്ഥി പ്രഖ്യാപനം വൈകിയതിന്റെ ക്ഷീണം അകറ്റി പ്രചരണത്തില് സജീവമാകാന് ഒരുങ്ങുകയാണ് എന്.ഡി.എ നേതൃത്വം. എന്നാല് ബി.ഡി.ജെ.എസിന്റെ നിലപാടില് എന്.ഡി.എക്കുള്ളില് അതൃപ്തി വ്യാപകമാണ്. ഏറെ അനിശ്ചിതത്വങ്ങള്ക്കൊടുവിലാണ് ബി.ജെ.പി പത്രിക അവസാന നിമിഷം പുറത്തിറങ്ങിയത്. വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂര്ക്കാവിലും മഞ്ചേശ്വരത്തും സംസ്ഥാന സെക്രട്ടറി മത്സരിക്കുന്ന കോന്നിയിലുമാകും എന്.ഡി.എയുടെ ശക്തമായ സാന്നിധ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്ക്കാവില് യുവ പരിവേഷമുള്ള പുതുമുഖത്തെ ഇറക്കിയാണ് മുന്നണിയുടെ പരീക്ഷണം. പാലായിലുണ്ടായ അടിയൊഴുക്ക് ഈ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ അലട്ടുന്നുണ്ട്. ബി.ഡി.ജെഎസിന്റെ നിലപാടാണ് പ്രധാന […]
സംസ്ഥാനത്ത് റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല
സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുങ്ങലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം. റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി […]
തൃശൂരിൽ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം: ഒന്നാം പ്രതിയായ സ്ഥലമുടമ കീഴടങ്ങി
ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയൻചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിരുന്നു. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാൻ റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി. ഈ മാസം 14 നാണ് റോയിയുടെ റബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെ ഉടൻ തെളിവെടുപ്പിനെത്തിക്കും.സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയിൽ 10 പേരാണുള്ളത്. കഴിഞ്ഞ മാസം […]