മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ഇന്നലെയാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.
Related News
മസാല ബോണ്ട് കേസ്; ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് പരിഗണിക്കും
മസാലബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായി ഒറ്റത്തവണ കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യംചെയ്യലിന് ഹാജരായിക്കൂടെ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് കിഫ്ബിയും തോമസ് ഐസക്കും മറുപടി നൽകുക. കോടതി മുന്നോട്ടുവച്ച നിർദേശവുമായി സഹകരിക്കുമോ എന്ന കാര്യം ഇന്ന് ഇരുകൂട്ടരും ഹൈക്കോടതിയെ അറിയിക്കും. മുന്നോട്ടുവച്ച ഉപാധികൾ ഇരുകൂട്ടരും അംഗീകരിച്ചില്ലെങ്കിൽ കേസിന്റെ മെറിറ്റ് പരിഗണിച്ച് വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി കോര്പറേഷന് ആര് ഭരിക്കും? അനിശ്ചിതത്വം
കൊച്ചി കോര്പറേഷനില് എല്ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില് അനിശ്ചിതത്വം തുടരുന്നു. കോര്പറേഷനില് വിജയിച്ച നാല് വിമതന്മാരുടെ നിലപാടാണ് ഭരണത്തില് നിര്ണായകമാവുക. എല്ഡിഎഫ് വിമതന്റെയടക്കം പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇടത് വിമതന് ഒപ്പം നില്ക്കുമെന്നാണ് എല്ഡിഎഫ് പ്രതീക്ഷ. എല്ഡിഎഫിന്റെ 34 സ്ഥാനാര്ഥികളും യുഡിഎഫിന്റെ 31 സ്ഥാനാര്ഥികളുമാണ് കോര്പറേഷനില് വിജയിച്ചത്. ബിജെപി വിജയിച്ച 5 സീറ്റുകള് മാറ്റിനിര്ത്തിയാല് ഭരിക്കാന് വേണ്ടത് 35 സീറ്റുകള്. 4 വിമതന്മാരാണ് ആകെ വിജയിച്ചത്. 23 ആം വാര്ഡില് നിന്ന് എല്ഡിഎഫ് […]
മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില് ഇന്നും പ്രതിഷേധം ശക്തം; കനത്ത സുരക്ഷ
മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില് കോണ്ഗ്രസ്, ബിജെപി പ്രവര്ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില് പ്രതിപക്ഷ പ്രവര്ത്തകരെ കരുതല് തടങ്കലില് വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്ന്നു. ഇതിനെതിരെ വലിയ വിമര്ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വ്യത്യസ്ത പരിപാടികളില് പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാവും മുഖ്യമന്ത്രിക്കായി ഒരുക്കുക. ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്ത് മാത്രം ആറിടത്താണ് കരിങ്കൊടി […]