കേരളത്തിലേക്ക് കേന്ദ്രം നൽകിയ കൂടുതൽ ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തി. 1,84,070 ഡോസ് കോവീ ഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്തെത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും. തിരുവനന്തപുരത്ത് നാളെ 43 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. സംസ്ഥാനത്ത് വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ പലയിടത്തും വാക്സിൻ വിതരണം നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു.
Related News
എഐഎഫ്എഫ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന്
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന് നടക്കും. ഈ മാസം 25 മുതൽ 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28ന് നാമനിർദ്ദേശ പത്രികകൾ പരിശോധിച്ച് 30ന് പേരുകൾ എഐഎഫ്എഫ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ന്യൂഡൽഹിയിലെ എഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചാവും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും. ഫുട്ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസം സുപ്രിംകോടതി പിരിച്ചുവിട്ടിരുന്നു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ […]
ബ്രഹ്മപുരം ദുരിതാശ്വാസപ്രവര്‍ത്തനം; കൊച്ചി കോര്പ്പറേഷന് ഒരു കോടി കെെമാറി എം എ യൂസഫലി
ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ഒരു കോടി രൂപ കോർപ്പറേഷന് കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാൻ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനിൽ ഒരു കോടി രൂപ എം എ യൂസഫലി വാഗ്ദാനം ചെയ്തുവെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എനിയ്ക്ക് ചെക്ക് കൈമാറി. യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി […]
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എറണാകുളത്തും തൃശൂരും ഇഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എറണാകുളത്തും തൃശൂരുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. എസി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ടു ജില്ലകളിലായി വിവിധയിടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. നേരത്തെ കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറിന്റെ ഇടപാടുകള്‍ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. നാളെ എസി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 ചോദ്യം ചെയ്യലിന് മൊയ്തീന് ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് […]