India Kerala

കോട്ടയത്തേക്ക് പരിഗണിച്ചത് ജോസഫിന്‍റെ പേര്, പിന്നെ എങ്ങനെ മാറിയെന്നറിയില്ല; മോന്‍സ് ജോസഫ്

കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം പരിഗണിച്ചത് പി.ജെ ജോസഫിന്റെ പേരായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പിന്നീട് എങ്ങനെ ആ പേര് മാറിയെന്ന് അറിയില്ല. ജോസഫിന് സീറ്റ് നിഷേധിച്ചത് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്, യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നെത്തിയാല്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും മോന്‍സ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെയാണ് തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചത്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ജോസഫ് വിഭാഗം പ്രകടിപ്പിക്കുന്നത്. ജോസഫ് തന്നെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം കോട്ടയം സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു.