തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.
Related News
അന്ന് എതിരാളികള്‍ ഇന്ന് അനുയായികള്‍
മുന്‍പ് എതിര് സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്‍വറിനേയും വിജയിപ്പിക്കാന്‍ ഇത്തവണ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്മാനാണിന്ന്. പി.വി അന്‍വറിനോട് ഏറനാട്ടില്‍ ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില് കോട്ടക്കലിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി […]
വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. ജനപ്രതിനിധികളായ വി.കെ ശ്രീകണ്ഠന് എം.പി, രമ്യ ഹരിദാസ് എം.പി, ടി.എന്‍ പ്രതാപന് എം.പി, ഷാഫി പറമ്പില്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി […]
അതിശൈത്യത്തിൽ നിന്ന് മുക്തി; ഡൽഹിയിൽ താപനില ഉയരുന്നു
ഡൽഹിയിൽ താപനില വർധിച്ചു. ഇതോടെ കൊടുംതണുപ്പിന് നേരിയ കുറവുണ്ടായി. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ്. ഞായറാഴ്ച വൈകീട്ടോടെ നഗരത്തിൻറെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ എത്തി. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി.