വോട്ടുകച്ചവടം കോണ്‍ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായിൽ 7000 വോട്ടിന്റെ കച്ചവടം കോണ്‍ഗ്രസ് ആർഎസ്എസുമായി നടത്തിയിരുന്നു. അല്ലെങ്കിൽ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി പ്രസിഡണ്ടെന്നും എംഎം മണി മീഡിയ വണിനോട് പറഞ്ഞു
Related News
പാംഗോങ്ങിൽ നിന്ന് ഇരുന്നൂറിലധികം യുദ്ധടാങ്കുകൾ അതിവേഗത്തിൽ പിൻവലിച്ച് ചൈന; കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്. വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ […]
പെരുമഴയത്ത് തിരുവനന്തപുരത്തെ ഉപജില്ലാ സ്കൂള്‍ കായികമേള; ഇടപെട്ട് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് […]
ട്രെയിനിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചു; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം
ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്.