കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ അന്തിമ ഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയായി വാക്സിൻ വിതരണത്തിന് സ്റ്റേറ്റ് നോഡൽ ഓഫീസറെയും സ്റ്റേറ്റ് അഡ്മിനെയും ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാകും വാക്സിൻ ലഭ്യമാക്കുകയെന്നും ഷൈലജ പറഞ്ഞു.
Related News
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഹോട്ടല്‍ ഉടമ അറസ്റ്റില്‍
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയില്‍ നിന്നും ആണ് ഇയാള്‍ പിടിയിലായത്. നേരത്തെ ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികുടിയിരുന്നു. നഴ്സ് രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം സ്ഥിരീകരിച്ചിരുന്നു. ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം നിര്‍ണായകമെന്ന് പൊലീസ് പറഞ്ഞു. വൃക്കയിലും കരളിലും അടക്കമുണ്ടായ അണുബാധ മൂലം […]
നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം
ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം കണ്ണൂർ ജില്ലയുടെ ഗ്രാമീണ മേഖലകളടക്കം കോവിഡ് ഭീതിയിൽ. അഞ്ച് നഗരസഭകളിലും നാല് പഞ്ചായത്തുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വ്യാപകമാക്കാനും തീരുമാനം. പാനൂർ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിലും ഇരിക്കൂർ, ഏഴോം, രാമന്തളി, മാട്ടൂൽ പഞ്ചായത്തുകളിലും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ആന്റിജന്‍ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മാത്രം 30 പേർക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. […]
കേരളത്തിന് തിരിച്ചടി; സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് കേന്ദ്രം
സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളിൽ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളിൽ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.