കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
Related News
ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം; പതിനഞ്ചോളം പേർ കസ്റ്റഡിയിൽ
ഡൽഹിയിൽ വീണ്ടും പൗരത്വ പ്രതിഷേധം ശക്തമാകുന്നു. ജാമിഅ മില്ലിയ സർവകലാശാലക്ക് സമീപം ബട്ല ഹൗസിലാണ് വൈകീട്ട് ആറ് മണിയോടെ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷന് എസ്.ക്യു.ആര് ഇല്ല്യാസിന്റെ ഭാര്യ സബീഹ ഖാനം മകള് സാറ ഫാത്തിമ എന്നിവരെയടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയയിലേക്ക് മാർച്ച് ചെയ്യവെയാണ് നടപടി. പൊലീസും അർധ സൈനിക വിഭാഗവും ചേർന്നാണ് നിരായുധരായ പ്രതിഷേധക്കാരെ നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ജാമിഅ മില്ലിയയിൽ പൗരത്വ നിയമ […]
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 1.52 ലക്ഷം, 52 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്ക്
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 3128 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 3,29,100 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടർച്ചയായി ഏഴാം ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയാണ്. തമിഴ്നാട് (28,864), കർണാടക (20,378), […]
ശബരിമല; കർശന നിലപാടില് സര്ക്കാര്
ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്. സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ […]